Jump to content

Fundraising 2012/Translation/Sengai appeal

From Meta, a Wikimedia project coordination wiki
This page is a translated version of the page Fundraising 2012/Translation/Sengai appeal and the translation is 100% complete.
  • ദയവായി വായിക്കുക:
    വിക്കിപീഡിയ ഉപയോക്താവ് ഡോ. സെൻഗായ്
    പൊതുവന്റെ വ്യക്തിപരമായ അഭ്യർത്ഥന

[rediger]

Appeal

വിക്കിപീഡിയ ഉപയോക്താവ് ഡോ. സെൻഗായ് പൊതുവൻ എഴുതിയത്

1936-ൽ ഒരു ഇന്ത്യൻ ഗ്രാമത്തിലെ പാവപ്പെട്ട കർഷകകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഇന്ന് ഞാൻ വിക്കിപീഡിയയെ ആശ്രയിക്കുകയും തിരുത്തുകയും ചെയ്യുന്നു.

ഭാവി തലമുറകൾക്ക് വേണ്ടി വിക്കിപീഡിയ നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് വിക്കിപീഡിയയുടെ സെർവറുകൾ പ്രവർത്തിപ്പിക്കാനും, ചെറിയ ഉദ്യോഗസ്ഥവൃന്ദത്തെ നിലനിർത്താനും, പരസ്യരഹിതമായി വിജ്ഞാനം പങ്കുവയ്ക്കാനും വേണ്ടിയുള്ള ഞങ്ങളുടെ വാർഷിക ധനസമാഹരണയജ്ഞമാണ്. താങ്കൾക്ക് സഹായിക്കാനാകുമെങ്കിൽ $5, $20, $50 അല്ലെങ്കിൽ താങ്കൾക്ക് നൽകാനാവുന്ന ഏതു തുകയും നൽകി സഹകരിക്കുക.

ഒരുപക്ഷെ എന്റെയത്ര പ്രായമാകുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ ജ്ഞാനവും പരിചയവും ലോകവുമായി പങ്കുവയ്ക്കാൻ ആഗ്രഹമുണ്ടായേക്കാം. ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ച ഞാൻ ഒരു പി.എച്ച്.ഡി. സമ്പാദിക്കുകയും ഒരു സർക്കാർ പ്രസിദ്ധീകരണത്തിനു വേണ്ടി 14 വർഷം ജോലി നോക്കുകയും ചെയ്തു. നാലു പെണ്മക്കളും ഒരു മകനും ഉള്ള ഞാൻ ഇന്നും കയ്യിൽ കലപ്പയേന്തിയ ഒരു ഗ്രാമീണ കർഷകനായി സ്വയം സങ്കൽപ്പിക്കുന്നു.

എന്റെ പി.എച്ച്.ഡി. തമിഴ് നാടിലെ നാടൻ കളികളെക്കുറിച്ചായിരുന്നു. നിങ്ങൾ ഒരിക്കലും ഞാൻ എഴുതിയ ഒറ്റ ലേഖനം പോലും വായിക്കില്ലായിരിക്കാം. എന്നാൽ ആയിരങ്ങൾ എന്റെ ലേഖനങ്ങൾ വായിക്കുന്നു എന്നത് എനിക്ക് സംതൃപ്തി നൽകുന്നു. നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയം ഏതുമായിക്കൊള്ളട്ടെ, വിക്കിപീഡിയയിൽ അതിനെ പറ്റി ഒരു ലേഖനം നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും എന്ന വസ്തുത നിങ്ങളെ ഞാൻ ഗർവ്വോടെ അറിയിക്കുന്നു.

2005-ൽ ആദ്യമായി ഞാനൊരു ഒരു കമ്പ്യൂട്ടർ വാങ്ങുമ്പോൾ കൈകൾ വിറയ്ക്കുന്നതിനാൽ മൗസ് ഉപയോഗിക്കുന്നതുതന്നെ എനിക്ക് വിഷമമേറിയ കാര്യമായിരുന്നു. എന്നാൽ 2009-ഓടെ ഞാൻ വിക്കിപീഡിയയെ കണ്ടെത്തി. ഒരിക്കൽ ഞാൻ പുരാതന ഭാരതീയ കവികളെക്കുറിച്ച് വിക്കിപീഡിയയിൽ ഒരു ലേഖനമെഴുതി. 30-ഓളം പേരുകൾ ചേർത്തതിനു ശേഷം ഞാൻ ഉറങ്ങിപ്പോയി. പിറ്റേ ദിവസം അതേ ലേഖനത്തിൽ 320 പേരുകൾ ഞാൻ കണ്ടു. അതെ, ഇങ്ങനെയാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്!

ഞങ്ങളുടെ പരിശ്രമത്തോടൊപ്പം ചേർന്ന് തിരുത്തിയോ, സംഭാവനകൾ നൽകിയോ വിക്കിപീഡിയയെ സൗജന്യ വിജ്ഞാനസ്രോതസ്സായി നിലനിർത്താൻ സഹായിക്കുക.

നന്ദി,

ഡോ. സെൻഗായ് പൊതുവൻ, പി.എച്ച്.ഡി.
വിക്കിപീഡിയ ഉപയോക്താവ്