Fundraising 2012/Translation/Donor survey
- Email subject
വിക്കിമീഡിയ ഫൗണ്ടേഷൻ ദാതാക്കളുടെ സർവ്വെ: താങ്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഞങ്ങളെ സഹായിക്കുക
- Email body
പ്രിയപ്പെട്ട <name>,
താങ്കൾക്ക് ഈ ഇ-മെയിൽ ലഭിച്ചത് ഞങ്ങളുടെ വാർഷിക ധനസമാഹരണയജ്ഞത്തിന്റെ ഭാഗമായി താങ്കൾ സംഭാവന നൽകിയതുകൊണ്ടാണ്. നിങ്ങളുടെ അത്യന്തം വിലപ്പെട്ട പിന്തുണയിൽ ഞങ്ങൾ കൃതാർത്ഥരാണ്.
സംഭാവന നൽകുന്ന പ്രക്രിയയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്. താങ്കൾക്കും താങ്കളുടെ രാജ്യത്തുള്ളവർക്കും മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാൻ ഞങ്ങളെ സഹായിക്കുമെന്നതിനാൽ താങ്കളുടെ ഈ അഭിപ്രായം വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് ദയവായി ഞങ്ങളുടെ ധനസമാഹരണത്തെ സംബന്ധിച്ച ചുരുക്കം ചില ചോദ്യങ്ങൾക്ക് ഉത്തരം തരാൻ അൽപസമയം ചെലവഴിക്കുക.
ദാതാക്കളുടെ സർവേ കാണാൻ, ഇവിടെ ഞെക്കുക: <survey link>.
താങ്കൾക്ക് മറ്റെന്തെങ്കിലും അഭിപ്രായമുണ്ടെങ്കിലോ, ഇതിനു പകരം കത്തിലൂടെ അത് കൈമാറാൻ താൽപര്യപ്പെടുന്നുവെങ്കിലോ, ഒട്ടും മടികൂടാതെ താങ്കളുടെ വിചാരങ്ങൾ donorsurvey@wikimedia.org എന്ന വിലാസത്തിലേക്കയക്കുക. താങ്കളുടെ പിന്തുണ ഞങ്ങൾക്ക് വിലപ്പെട്ടതാണ്!
നന്ദി, വിക്കിമീഡിയ ധനസമാഹരണസംഘം
ദാതാക്കൾക്കളുടെ സർവേ
സംഭാവന നൽകൽ ഒരു മികച്ച അനുഭവമാക്കുന്നതിനായി ഓരോരോ രാജ്യങ്ങളെക്കുറിച്ചും ചില പ്രത്യേകവിവരങ്ങൾ അറിയുവാൻ വിക്കിപീഡിയക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ആവശ്യമുണ്ട്. എല്ലാ തദ്ദേശദാതാക്കൾക്കും മികച്ച രീതിയിൽ സംഭാവന നൽകുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന്, താഴെക്കാണുന്ന ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരങ്ങൾ ഞങ്ങളെ സഹായിക്കും. അൽപസമയമെടുത്ത് സംഭാവനാതാൾ ഒന്നു പരിശോധിക്കുന്നത് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായകമാകും.
1. താങ്കൾ സംഭാവന നൽകാനുള്ള പ്രധാന കാരണം ഏതാണ്?
- എല്ലാവർക്കും സ്വതന്ത്ര വിജ്ഞാനം എന്ന ആശയത്തെ ഞാൻ പിന്താങ്ങുന്നു.
- അഭ്യർത്ഥന സത്യസന്ധവും നേർവഴിക്കുള്ളതുമായിരുന്നു.
- ഞാനെപ്പോഴും വിക്കിപീഡിയ ഉപയോഗിക്കുന്നതുകൊണ്ട് അതിനെ പിന്തുണക്കണമെന്ന് തോന്നി.
- വിക്കിപീഡിയയെ പരസ്യമുക്തമായി നിലനിർത്താൻ വേണ്ടി.
- മറ്റെന്തെങ്കിലും (ദയവായി വ്യക്തമാക്കുക)
2. വിക്കിമീഡിയ ഉപജ്ഞാതാവ് ജിമ്മി വേൽസിന്റെ വ്യക്തിപരമായ അഭ്യർത്ഥനയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
- ഇത് ഫലപ്രദമായ സന്ദേശമായതുകൊണ്ട് എനിക്ക് ഉൾക്കൊള്ളാനായി.
- എനിക്ക് മനസിലാകുന്ന ഭാഷയിൽ വ്യക്തമായി എഴുതപ്പെട്ടിരിക്കുന്നു.
- ഉപയോഗിച്ചിരിക്കുന്ന ഭാഷ അവ്യക്തവും, മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതും ആയിരുന്നു.
- സന്ദേശത്തിന്റെ ചില ഭാഗങ്ങൾ എനിക്ക് ആശയക്കുഴപ്പമുണ്ടാക്കി.
- സന്ദേശത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും അവ്യക്തമായിരുന്നു.
- ഇത് ഒരു ദുർബ്ബലസന്ദേശമായതുകൊണ്ട് എനിക്ക് പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റിയില്ല.
- മറ്റെന്തെങ്കിലും (ദയവായി വ്യക്തമാക്കുക)
3. ഏത് നാണയത്തിലാണ് താങ്കൾ സംഭാവന നൽകാൻ താൽപര്യപ്പെടുന്നത്?
- ദക്ഷിണാഫ്രിക്കൻ റാൻഡ് (ZAR)
- പടിഞ്ഞാറേ ആഫ്രിക്കൻ ഫ്രാങ്ക് (XOF)
- മദ്ധ്യ ആഫ്രിക്കൻ സി.എഫ്.എ. ഫ്രാങ്ക് (XAF)
- കെനിയൻ ഷില്ലിങ് (KES)
- യൂറോ (EUR)
- അമേരിക്കൻ ഐക്യനാടുകളിലെ ഡോളർ (USD)
- മറ്റേതെങ്കിലും (ദയവായി വ്യക്തമാക്കുക)
4. താങ്കളുടെ പ്രാദേശിക നാണയം ലഭ്യമല്ലെങ്കിലും സംഭാവന നല്കാൻ തയ്യാറായിരുന്നുവോ?
- ഇല്ല, ഞാൻ എന്റെ പ്രാദേശിക നാണയത്തിൽ മാത്രമേ സംഭാവന നൽകുകയുള്ളൂ.
- ഉവ്വ്, വിദേശനാണ്യത്തിലും സംഭാവന നൽകുന്നതിനോട് എനിക്ക് വിയോജിപ്പില്ല.
- അതെ. പക്ഷെ ഞാൻ താഴെപ്പറയുന്ന നാണയങ്ങളിൽ മാത്രമേ സംഭാവന നൽകുകയുള്ളൂ:
(ആവശ്യമെങ്കിൽ ഒന്നിൽ കൂടുതൽ നാണയങ്ങൾ നൽകാവുന്നതാണ്)
5. ഏത് ധനവിനിമയ മാർഗ്ഗമാണ് താങ്കൾ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നത് ?
- ക്രെഡിറ്റ് കാർഡ്
- ഡെബിറ്റ് കാർഡ്
- ബാങ്കിലൂടെയുള്ള കൈമാറ്റം
- പ്രീ-പെയിഡ് കാർഡ്
- പേപാൽ
- സെൽഫോൺ ബില്ലിലേക്ക് തുക ചേർക്കുക
- മറ്റേതെങ്കിലും (ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ എല്ലാം രേഖപ്പെടുത്തുക)
6. താങ്കൾക്ക് താല്പര്യമുള്ള ധനവിനിമയരീതികൾ (ക്രെഡിറ്റ് കാർഡ്, ബാങ്കിലൂടെയുള്ള കൈമാറ്റം) ലഭ്യമല്ലായിരുന്നെങ്കിലും സംഭാവന നൽകുമായിരുന്നോ?
- ഇല്ല്ല, എനിക്ക് താല്പര്യമുള്ള ധനവിനിമയ മാർഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഞാൻ സംഭാവന നൽകുകയുള്ളൂ.
- ഉവ്വ്, അങ്ങനെയാണെന്നാൽക്കൂടി ഞാൻ സംഭാവന നൽകുമായിരുന്നു.
- മറ്റെന്തെങ്കിലും (ദയവായി വ്യക്തമാക്കുക)
7. ഫോമിന്റെ വലതുവശത്തു കാണുന്ന തുകകൾ ലഭ്യമായ നാണയത്തിന്റെ മൂല്യത്തിനു യോജിച്ചതാണോ? ലിങ്ക് കാണാൻ [URLGOESHERE ഇവിടെ ഞെക്കുക].
- അതെ, അവ യോജിച്ചതാണ്.
- അല്ല, തുക വളരെ അധികമാണെന്ന് തോന്നുന്നു.
- ഇല്ല, തുക വളരെ കുറവാണെന്ന് തോന്നുന്നു.
- അല്ലെങ്കിൽ, താങ്കളുടെ അഭിപ്രായത്തിൽ കൂടുതൽ യോജിച്ച തുകകൾ എത്രയാണ്:
8. ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ ഞെക്കിയാൽ ഞങ്ങളുടെ സംഭാവന താളിന്റെ മേൽവിലാസത്തിനുള്ള ഫോറത്തിലെത്തും. താങ്കൾ സാധാരണയായി എഴുതുന്ന രീതിയിലാണോ ഇവിടെ വിലാസം രേഖപ്പെടുത്തിയിട്ടുള്ളത്? ലിങ്ക് കാണാൻ [URLGOESHERE ഇവിടെ ഞെക്കുക].
- അതെ, ഞാൻ സാധാരണയായി എഴുതുന്ന വിധത്തിലാണ് വിലാസം കൊടുത്തിട്ടുള്ളത്.
- അല്ല, അവിടെ ചില വിവരങ്ങൾക്കുള്ള ഫീൽഡുകളില്ല അല്ലെങ്കിൽ വളരെയധികം ഫീൽഡുകളുണ്ട്
- അല്ലെങ്കിൽ, തെറ്റെന്താണെന്ന് ഞങ്ങളെ അറിയിക്കുകയോ നിങ്ങളുടെ രാജ്യത്തുപയോഗിക്കുന്ന ശരിയായ വിധത്തിലുള്ള ഒരു ഉദാഹരണമേൽവിലാസം നൽകുകയോ ചെയ്യുക:
9. മൊത്തത്തിൽ, താളുകളും, കണ്ണികളും, വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകളും മനസിലാക്കാൻ സാധിക്കുന്നവയും, താങ്കൾക്ക് എളുപ്പമുള്ള ഭാഷയിലും ആയിരുന്നോ?
- അതെ, എനിക്ക് എല്ലാം മനസിലായി.
- ഇല്ല, ചില ഭാഗങ്ങൾ/പരിഭാഷകൾ/ഐച്ഛികങ്ങൾ വ്യക്തമായില്ല/ശരിയല്ല.
- ഇല്ലെങ്കിൽ, എങ്ങനെ മെച്ചപ്പെടുത്താം എന്ന് ഞങ്ങളെ അറിയിക്കുക:
10. സംഭാവനാതാളിനെപ്പറ്റിയുള്ള നിങ്ങളുടെ മൊത്തത്തിലുള്ള അഭിപ്രായമെന്ത്?
- അതിൽ എന്റെ രാജ്യത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രാദേശിക ഐച്ഛികങ്ങളും തദ്ദേശീയവാക്കുകളുമാണ് ഉപയോഗിച്ചിരുന്നത്.
- അതിൽ തദ്ദേശീയവാക്കുകളും ഐച്ഛികങ്ങളും ഉപയോഗിച്ചിരുന്നെങ്കിലും ചില ഘടകങ്ങൾ തെറ്റായിരുന്നു.
- അതിൽ കുറച്ച് തദ്ദേശിയവാക്കുളും ഐച്ഛികങ്ങളുമുണ്ടെങ്കിലും കുറേയേറെ ഘടകങ്ങൾ തെറ്റാണ്.
- അത് മറ്റൊരു രാജ്യത്തിനുവേണ്ടി തയ്യാറാക്കിയതാണെന്ന് തോന്നുന്നു.
- മറ്റെന്തെങ്കിലും (ദയവായി വ്യക്തമാക്കുക)
11. സംഭാവനാത്താളിനെയോ സന്ദേശത്തെയോ സംബന്ധിച്ച കൂടുതൽ വിവരങ്ങളോ അഭിപ്രായങ്ങളോ എഴുതാൻ ദയവായി താഴെക്കാണുന്ന ഇടം ഉപയോഗിക്കുക.
വിക്കിപീഡിയയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ലാഭരഹിതസംഘടനയായ വിക്കിമീഡിയയെ പിന്തുണക്കുന്നതിൽ താങ്കൾക്കുള്ള കൃതജ്ഞത ഒരിക്കൽക്കൂടി രേഖപ്പെടുത്തുന്നു.
നിങ്ങളുടെ സ്വകാര്യതക്ക് ഞങ്ങൾ ഏറെ വിലകൽപ്പിക്കുന്നു. നിയമപരമായ ബാദ്ധ്യതയില്ലാത്തിടത്തോളം, നിങ്ങളുടെ അഭിപ്രായങ്ങൾ വിക്കിമീഡിയയും അതിന്റെ കരാറുകാർക്കും മാത്രമേ പങ്കുവക്കുകയുള്ളൂ. പേരുവെളിപ്പെടുത്താതെ അഭിപ്രായങ്ങളും സ്ഥിതിവിവരക്കണക്കുകളും ഞങ്ങൾ പ്രസിദ്ധീകരിച്ചേക്കാം. താങ്കളുടെ പേരും ഇ-മെയിൽ വിലാസവും ഞങ്ങൾ ഒരിക്കലും പ്രസിദ്ധീകരിക്കില്ലെങ്കിലും, വിക്കിമീഡിയയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി താങ്കളുമായി ബന്ധപ്പെടാൻ അവ ഉപയോഗിച്ചേക്കാം. വിക്കിമീഡിയ ഒരു ആഗോളസ്ഥാപനമാണ്. ഈ ചോദ്യങ്ങൾക്കുത്തരം നൽകുന്നതിലൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും ആവശ്യമെങ്കിൽ മറ്റിടങ്ങളിലേക്കും അയക്കാനും താങ്കൾ സമ്മതിക്കുകയാണ്. സർവേ മങ്കിയുടെ സ്വകാര്യതാനയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെക്കാണാം: URLGOESHERE