Jump to content

ധനസംഹരണം 2012/തർജ്ജമ/പൂങ്കൊത്തായ് വീഡിയോ (ചിത്രവിവരണം)

From Meta, a Wikimedia project coordination wiki
This page is a translated version of the page Fundraising 2012/Translation/Poongothai video (captions) and the translation is 76% complete.
Outdated translations are marked like this.

00:00:01.105,00:00:02.016

ഞാൻ എന്റെ വിദ്യാർത്ഥികളെ സ്നേഹിച്ചിരുന്നു.

00:00:03.874,00:00:08.270 വിഷയങ്ങൾക്കുപരിയായി ജോലി ചെയ്തിരുന്നപ്പോൾ ഞാൻ എന്റെ വിദ്യാർത്ഥികളെ സ്നേഹിച്ചിരുന്നു.

00:00:09.288,00:00:11.538 എന്റെ പേര് ബാലസുബ്രഹ്മണ്യൻ പൂങ്കോത്തായ് എന്നാണ്.

00:00:11.560,00:00:13.181 ഞാൻ ഇന്ത്യയിൽ നിന്നും വരുന്നു.

00:00:13.721,00:00:20.791 വിരമിക്കുന്നതിനു മുൻപ് 33 വർഷങ്ങളോളം ഞാൻ ഗണിതശാസ്ത്ര അദ്ധ്യാപികയായിരുന്നു,

00:00:22.230,00:00:27.095 അതിനു ശേഷം ഞാൻ വിക്കിപീഡിയയിൽ തിരുത്താൻ തുടങ്ങി.

00:00:28.500,00:00:30.641 നോക്കൂ, ഞാൻ ജോലിയിൽ നിന്നും വിരമിച്ചിരിക്കുന്നു,

00:00:31.135,00:00:33.954 അതിനാൽ എന്റെ ദിവസത്തിലെ 24 മണിക്കൂറും എന്റേതു മാത്രമാണ്.

00:00:34.400,00:00:39.394 എന്റെ മക്കളെല്ലാം വലുതായി, അവർ തങ്ങളുടെ ജീവിതം സ്വയം നോക്കുന്നു.

00:00:39.841,00:00:47.791

ഞാൻ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും മോചിതയാണ്, അതിനാൽ ജീവിതത്തിന്റെ ബാക്കി വർഷങ്ങൾ ഞാൻ എനിക്കു വേണ്ടി മാത്രം ജീവിക്കുന്നു.

00:00:47.841,00:00:49.341 ഞാൻ ഇതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

00:00:49.450,00:00:59.780

ഞാൻ വിക്കിപീഡിയയിൽ പങ്കാളിയായപ്പോൾ, ഞാൻ ഒരേസമയം ജോലിയിൽ വ്യാപൃതയും...ഭാവി തലമുറകൾക്കു വേണ്ടി പലതും നൽകുകയുമാണ്.

00:01:00.150,00:01:07.679

സങ്കരഗണിതവും, അനലറ്റിക്കൽ ക്ഷേത്രഗണിതവുമാണ് എനിക്ക് ഇഷ്ടമുള്ള വിഷയങ്ങൾ.

00:01:08.800,00:01:10.788 ആദ്യം ഞാൻ സംഭാവ്യതാ ഗണിതത്തെപ്പറ്റിയാണ് എഴുതി തുടങ്ങിയത്.

00:01:11.450,00:01:14.169 ഞാൻ ആദ്യം തുടങ്ങിയ ലേഖനവും സംഭാവ്യതാ ഗണിതത്തെക്കുറിച്ചുള്ളതാണ്.

00:01:15.064,00:01:18.998

മിക്കവാറും ദിവസങ്ങളിൽ ഞാൻ വീട്ടിൽ ആയിരിക്കുമ്പോൾ വിക്കിപീഡിയയിൽ എഴുതും,

00:01:19.445,00:01:27.217

എന്റെ എല്ലാ വ്യക്തിപരമായ ജോലികളും കഴിച്ചതിനു ശേഷം എന്റെ നെറ്റ്ബുക്കിൽ ഞാൻ തിരുത്തലിൽ വ്യാപൃതയാകും,

00:01:28.450,00:01:33.769 ഞാൻ ഗണിതത്തെക്കുറിച്ചുള്ള പുതിയ ലേഖനങ്ങൾ എഴുതും,

00:01:34.500,00:01:40.310 പിന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഷയും, എന്റെ മാതൃഭാഷയും തമിഴായതുകൊണ്ട്

00:01:41.000,00:01:47.940 മറ്റുള്ളവർ എഴുതിയ ലേഖനങ്ങളിൽ ഞാൻ അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും തിരുത്തുന്നു.

00:01:48.800,00:01:52.060 ധനികർക്കും ദരിദ്യർക്കും വിക്കിപീഡിയ ഒരുപോലെ ഉപകാരപ്പെടുന്നു.

00:01:52.548,00:01:58.100 ഇവിടെ ഒരൊറ്റ ക്ലിക്കിൽ മുഴുവൻ ലോകവും നമ്മുടെ മുന്നിലെത്തുന്നു.

00:01:59.130,00:02:04.340 ഇത് ഇന്റർനെറ്റിലൂടെ പരിപൂർണ്ണ വിജ്ഞാനം ലഭ്യമാക്കുന്നു.

00:02:05.298,00:02:10.710 ഞങ്ങൾക്ക് ജാതിയില്ല. ഇത് ഒരു വലിയ കാര്യമായി ഞങ്ങൾ കണക്കാക്കുന്നു.