Fundraising 2011/Jimmy Mail/ml
Pages for translation: [edit status] | |||||||||
Interface messages high priority Translated on Translatewiki. Get started. |
Published | ||||||||
Banners and LPs (source) high priority |
Published | ||||||||
Banners 2 (source) high priority |
Published | ||||||||
Jimmy Letter 002 (source) high priority |
Published | ||||||||
Jimmy Letter 003 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Letter 004 (source) variation of Jimmy Letter 002 |
Published | ||||||||
Jimmy Mail (source) variation of Jimmy Letter 002 |
Ready | ||||||||
Brandon Letter (source) | Published | ||||||||
Alan Letter (source) | Published | ||||||||
Kaldari Letter (source) | Published | ||||||||
Karthik Letter (source) | Published | ||||||||
Thank You Mail (source) | Published | ||||||||
Thank You Page (source) | Ready | ||||||||
Problems donating (source) | Published | ||||||||
Recurring giving (source) | Missing | ||||||||
Sue Thank You (source) | Missing | ||||||||
FAQ (source) low priority |
Published | ||||||||
Various requests: Mail to past donors · Jimmy quote | |||||||||
Outdated requests:
|
Translation instructions |
---|
If you have any questions or feedback regarding the translation process, please post them here. Translation FAQ |
Please share this with a friend
[edit]പ്രിയപ്പെട്ട [name],
വിക്കിപീഡിയയുടെ ധനസമാഹരണം ഇങ്ങനെയാണ്: ഓരോ വർഷവും ഞങ്ങൾക്കാവശ്യമായ പണം സ്വരൂപിക്കുന്നതോടെ ധനസമാഹരണം അവസാനിപ്പിക്കുന്നു. നിങ്ങളെപ്പോലുള്ള നിരവധി വായനക്കാർ കഴിഞ്ഞ കുറച്ചാഴ്ചകളായി നൽകിയ സംഭാവന മൂലം ഈ വർഷം ഡിസംബർ 31-ഓടെ ഞങ്ങളുടെ ലക്ഷ്യത്തിലേക്കെത്താമെന്ന് കരുതുന്നു - ഇതുവരെ അവിടെയെത്തിയിട്ടില്ല.
ഈ വർഷം നിങ്ങൾക്ക് ചെയ്യാനാകുന്ന സംഭാവന ചെയ്തു. അതിൽ അതിയായ നന്ദി പറയുന്നു. വിക്കിപീഡിയയെ ആശ്രയിക്കുന്ന നിങ്ങളുടെ ഒരു സുഹൃത്തിന് ഈ എഴുത്ത് ഫോർവേഡ് ചെയ്യുകയും ഇവിടെ ഞെക്കി വിക്കിപീഡീയക്ക് ഇന്നുതന്നെ ഒരു സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്ത്, നിങ്ങൾക്കിനിയും ഞങ്ങളെ സഹായിക്കാനാകും. ഈ എഴുത്ത് വായിക്കുന്ന ഓരോരുത്തരും ഒരു സുഹൃത്തിനു വീതം ഇത് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, ഞങ്ങളുടെ ധനസമാഹരണം ഇന്നുതന്നെ സമാപിക്കുമെന്ന് കരുതുന്നു.
ഇനി നിങ്ങൾക്ക് രണ്ടാമതൊരിക്കൽക്കൂടി സംഭാവനചെയ്യണമെന്നുണ്ടെങ്കിൽ അങ്ങനെയുമാവാം, അതിനിവിടെ ഞെക്കുക:
[url]
ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാരും. ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജീവനക്കാരുമേയുള്ളൂ.
വെബിലെ അഞ്ചാമത്തെ ജനപ്രിയസൈറ്റായ വിക്കിപീഡിയ മാസം തോറും 47 കോടി വ്യത്യസ്തരായ വായനക്കാർക്ക് സേവനം നൽകുന്നു - സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.
വ്യാപാരം തെറ്റല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ ഇവിടെയില്ല. വിക്കിപീഡിയയിൽ അവക്ക് സ്ഥാനമില്ല. വിക്കിപീഡിയക്ക് ഏറെ പ്രത്യേകതകളുണ്ട്. അത് വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നു കയറാവുന്നതും ആലോചിക്കാനുള്ളതും പഠിക്കാനുള്ളതും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള ഇടമാണത്.
വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ, പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു.പക്ഷേ അന്ന് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. അതിനെ അത്തരത്തിൽ ചെറുതായിത്തന്നെ നിലനിർത്താന്‍ ഞങ്ങൾ വർഷങ്ങളോളം പ്രയത്നിച്ചിട്ടുണ്ട്. നാം നമ്മുടെ ദൗത്യം നിര്‍വഹിക്കുക, ബാക്കി മറ്റുള്ളവർക്ക് വിടുക.
ദയവായി, വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി നിങ്ങളാലാകുന്ന ഒരു തുക ഈ വർഷം സംഭാവനചെയ്യുക.
നന്ദി,
ജിമ്മി വെയിൽസ്
വിക്കിപീഡിയ സ്ഥാപകൻ