Jump to content

Fundraising 2011/Jimmy Letter 002/ml

From Meta, a Wikimedia project coordination wiki
Translation instructions
  • For pages marked "Missing" or "In progress", click the page title and start translating. When you are done, click "edit status" and change the status to proofreading.
  • For pages marked "Needs updating", compare the page to the source page and update the translation accordingly. When you are done, click "edit status" and change the status to proofreading.
  • It is important to have someone else proofread the translated page! If you have proofread a page and it is ready for publication, click "edit status" and change that page's status to ready.
  • If you are changing something that has already been published, change its status back to ready for it to be published again.

If you have any questions or feedback regarding the translation process, please post them here. Translation FAQ

ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാരും. ഞങ്ങൾക്ക് 679 സെർവറുകളും 95 ജീവനക്കാരും.

സന്ദർശകരുടെ കാര്യത്തിൽ വെബിലെ അഞ്ചാമത്തെ സൈറ്റായ വിക്കിപീഡിയ മാസം തോറും 47 കോടി വ്യത്യസ്തരായ വായനക്കാർക്ക് സേവനം നൽകുന്നു - സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.

വ്യാപാരം തെറ്റൊന്നുമല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ ഇവിടെയില്ല. വിക്കിപീഡിയയിൽ അവയ്ക്ക് സ്ഥാനമില്ല.

വിക്കിപീഡിയയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. അത് വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നു കയറാവുന്നതും ആലോചിക്കാനുള്ളതും പഠിക്കാനുള്ളതും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഇടവുമാണ്.

വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ, പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു.പക്ഷേ അന്ന് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. നമ്മുടേത് ചെറിയൊരു സംഘടനയാണ്. അതിനെ ചെറുതായി തന്നെ നിലനിറുത്താന്‍ ഞാൻ വർഷങ്ങൾ പ്രയത്നിച്ചിട്ടുണ്ട്. നാം നമ്മുടെ ദൗത്യം നിര്‍വഹിക്കുക, ബാക്കി മറ്റുള്ളവർക്ക് വിടുക.

ഇതു വായിക്കുന്ന ഓരോരുത്തരും അഞ്ചുഡോളർ വീതം സംഭാവന ചെയ്യുകയാണെങ്കിൽ നമുക്ക് ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തേക്കാവശ്യമുള്ള തുക സംഭാവനയായി സ്വരൂപിക്കാമായിരുന്നു. പക്ഷേ എല്ലാവര്‍ക്കും സംഭാവന നൽകാനുള്ള കഴിവുണ്ടാകണമെന്നില്ല, അല്ലെങ്കിൽ എല്ലാവരും സംഭാവന നൽകാൻ താത്പര്യം ഉള്ളവരാകണമെന്നില്ല. അതു സാരമില്ല. ഓരോ വർഷവും ആവശ്യമുള്ളത്ര ആളുകൾ സംഭാവന നല്‍കാന്‍ തീരുമാനിച്ചാൽ മതി.

ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.

നന്ദി,

ജിമ്മി വെയിൽസ്
വിക്കിപീഡിയ സ്ഥാപകൻ