Jump to content

Fundraising 2010/Jimmy appeal 2/ml

From Meta, a Wikimedia project coordination wiki

  • ദയവായി വായിക്കുക:
  • വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ
  • ഒരു പ്രധാന അഭ്യർത്ഥന
  • ഞാനൊരു സന്നദ്ധസേവകനാണ്.

    വിക്കിപീഡിയയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് എനിക്ക് ഒരു പൈസ പോലും ലഭിക്കുന്നില്ല, അതു പോലെ തന്നെയാണ് മറ്റ് സന്നദ്ധസേവകരും തിരുത്തുന്നവരും പ്രവർത്തിക്കുന്നതും. വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു, പക്ഷേ അന്ന് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

    വ്യാപാരം തെറ്റൊന്നുമല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ രണ്ടും ഇവിടെയില്ല. അവയ്ക്ക് വിക്കിപീഡിയയിൽ സ്ഥാനമില്ല.

    വിക്കിപീഡിയയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. അത് വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. അത് നമ്മൾക്കോരോരുത്തർക്കും ചെന്നു കയറാവുന്നതും ആലോചിക്കാനുള്ളതും പഠിക്കാനുള്ളതും നമ്മുടെ അറിവ് മറ്റുള്ളവർക്ക് പങ്ക് വെയ്ക്കാനുമുള്ള ഇടമാണ്. അത് അനന്യമായ ഒരു പദ്ധതിയാണ്, ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്. ഭൂമിയിലെ ഓരോ വ്യക്തിക്കും ഒരു സ്വതന്ത്ര സർവ്വവിജ്ഞാനകോശം ലഭ്യമാക്കുക എന്ന മാനുഷിക ലക്ഷ്യത്തോടെ ഉള്ളതാണ്.

    ഓരോ വ്യക്തിക്കും.

    നമ്മുടെ 40 കോടി ഉപയോക്താക്കൾ ഓരോ ഡോളർ സംഭാവന ചെയ്യുകയായിരുന്നെങ്കിൽ, നമുക്കാവശ്യമുള്ള പണത്തിന്റെ ഇരുപത് ഇരട്ടി ലഭിയ്ക്കുമായിരുന്നു. നമ്മുടേത് ചെറിയൊരു സംഘടനയാണ്. അതിനെ ചെറുതായി തന്നെ നിർത്താൻ ഞാൻ വർഷങ്ങൾ പ്രയത്നിച്ചിട്ടുണ്ട്. നാം നമ്മുടെ കർത്തവ്യം പൂർത്തീകരിക്കുക, ബാക്കി മറ്റുള്ളവർക്ക് വിടുക.

    പരസ്യം ഉപയോഗിക്കാതെ തന്നെ ഇത് ചെയ്യാൻ, ഞങ്ങൾക്ക് താങ്കളെ ആവശ്യമുണ്ട്. താങ്കളാണീ സ്വപ്നം തകരാതെ കാത്തുസൂക്ഷിക്കുന്നത്. താങ്കളാണ് വിക്കിപീഡിയ സൃഷ്ടിച്ചത്. താങ്കളാണ് ഇത്തരത്തിലൊരു ഇടം ആവശ്യമാണെന്ന് വിശ്വസിക്കുന്നത്.

    $20, $35, $50 അല്ലെങ്കിൽ വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനും താങ്കൾക്ക് ചെയ്യാൻ കഴിയുന്ന എന്തായാലും ഈ വർഷം സംഭാവന ചെയ്യാൻ ദയവായി ആലോചിക്കുക.

    നന്ദി,

    ജിമ്മി വെയിൽസ്
    വിക്കിപീഡിയ സ്ഥാപകൻ