മൂവ്മെന്റ് ചാർട്ടർ ഡ്രാഫ്റ്റിംഗ് കമ്മിറ്റി മൂവ്മെന്റ് ചാർട്ടർ തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഒരു കൂട്ടം വ്യക്തികളായിരിക്കും. "തീരുമാനമെടുക്കുന്നതിൽ ഇക്വിറ്റി" എന്ന മൂവ്മെന്റ് സ്ട്രാറ്റജി ശുപാർശയിൽ നിർവചിച്ചിരിക്കുന്നതുപോലെ അവർ ചാർട്ടറിന്റെ ഉള്ളടക്കം വികസിപ്പിക്കും. അവരുടെ ജോലി ചാർട്ടർ എഴുതുന്നതിൽ ഒതുങ്ങില്ല. കമ്മ്യൂണിറ്റികളുമായും സംഘടനകളുമായും കൂടിയാലോചനയും, അതുപോലെ തന്നെ, വിദഗ്ദ്ധരുമായി ഗവേഷണവും കൂടിയാലോചനയും ഇതിൽ ഉൾപ്പെടും.
ഗ്രൂപ്പ് ഒരു ഭരണസംവിധാനമാകില്ല. അതിൽ അംഗങ്ങളുടെ വൈവിധ്യവും അവരുടെ ജോലിക്ക് അനുയോജ്യമായ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. ചുവടെയുള്ള വൈവിധ്യ മാട്രിക്സ് ഉൾക്കൊള്ളാൻ പ്രതീക്ഷിക്കുന്ന ഘടകങ്ങൾ സൂചിപ്പിക്കുന്നു. ശുപാർശകളിൽ നിർദ്ദേശിച്ചിട്ടുള്ള ഉള്ളടക്ക വൈദഗ്ധ്യം ഉൾപ്പെടെ, ഒരു സോളിഡ് ടീമായി പ്രവർത്തിക്കാൻ ആവശ്യമായ വൈദഗ്ധ്യം വിദഗ്ദ്ധ മാട്രിക്സ് നിർദ്ദേശിക്കുന്നു.
Diversity matrix
Diversity matrix
പശ്ചാത്തലം
ഇടപെടൽ
പദ്ധതികൾ
സംഘടനകൾ
റോളുകൾ
പ്രദേശം / രാജ്യം
വ്യത്യസ്ത പദ്ധതികൾ (വിക്കിപീഡിയ, കോമൺസ്, വിക്കിസോഴ്സ്, വിക്കിഡാറ്റ മുതലായവ)