വിക്കിമീഡിയ പ്രസ്ഥാന അവകാശപത്രിക/ഉള്ളടക്കം/മൂല്യങ്ങളും തത്വങ്ങളും
This was a historical draft of the Wikimedia Movement Charter. The latest version of the Charter that is up for a global ratification vote from June 25 to July 9, 2024 is available in the main Meta page. We thank the stakeholders of the Wikimedia movement for their feedback and insights in producing this draft. |
അറിവിനെ വസ്തുതാധിഷ്ഠിതവും സുതാര്യമായതും എല്ലാത്തിനെയും ഉൾക്കൊള്ളുന്നതുമായ സമീപനത്തെയാണ് ഞങ്ങൾ പ്രതിനിധീകരിക്കുന്നത്. ലോകത്തിലെ പ്രേക്ഷകർക്ക് അറിവ് പ്രദാനം ചെയ്യുന്നതാണ് ഞങ്ങളുടെ പദ്ധതി.
അറിവ് ലഭ്യമാക്കുകയെന്നത് ഒരു കൂട്ടായ ശ്രമത്തിലൂടെയാവണമെന്നാണ് ഞങ്ങളുടെ "മൂല്യങ്ങളും തത്വങ്ങളും" മനസ്സിലാക്കുന്നത്. കൂടാതെ ഈ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമിടുന്നു:
സ്വതന്ത്രവിജ്ഞാനവും ഓപ്പൺ സോഴ്‌സും
സ്വതന്ത്രമായ അറിവെന്ന കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ , ഞങ്ങളുടെ എല്ലാ ഉള്ളടക്കവും, എല്ലാ സോഫ്റ്റ്‌വെയറുകളും, ഞങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളും, ഓപ്പൺ ലൈസൻസിംഗിന്റെ സംവിധാനങ്ങളുപയോഗിച്ച് ഞങ്ങൾ ലോകവുമായി പങ്കുവെക്കുന്നു. ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അറിവിന് ഇടം നൽകാൻ ഞങ്ങളുടെ പദ്ധതികളുള്‍പ്പെടെ പ്രതിജ്ഞാബദ്ധരാണ്.
സ്വാതന്ത്ര്യം
സ്വതന്ത്ര വിജ്ഞാന ദൗത്യത്തെ തടസ്സപ്പെടുത്തുന്ന പക്ഷപാതം കാണിക്കല്‍ പോലുള്ള കാര്യങ്ങളില്ലാതെഞങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നു. വാണിജ്യപരമോ രാഷ്ട്രീയമോ മറ്റ് പണമോ പ്രൊമോഷണൽ സ്വാധീനമോ അല്ല ഞങ്ങളെ ഇതിനായി നയിക്കുന്നത്.
സാകല്യത
ജനങ്ങളെ കേന്ദ്രീകരിച്ചിള്ളതും സഹവര്‍ത്തിതമായി ഉള്ളടക്കം രൂപപ്പെടുത്തുന്ന രീതിയെയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഞങ്ങളുടെ പദ്ധതികള്‍ എല്ലാ ഭാഷകളിലും ലഭ്യമാകാനും സാർവത്രിക രൂപകൽപ്പനയും സഹായ സാങ്കേതികവിദ്യയും ഉപയോഗിച്ച് വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കാനുംകൂടി ഉദ്ദേശിച്ചുള്ളതാണ്.
അനുബന്ധകമായവ
ഞങ്ങളുടെ സംവിധാനങ്ങളിലും സംഘടനാ നടത്തിപ്പിലും പ്രാദേശിക തലത്തിലേക്ക് ഞങ്ങൾ അധികാരം ഏൽപ്പിക്കുന്നു. അതുവഴി, ആഗോള പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റികളുടെ കഴിവുള്ള സ്വയം മാനേജ്മെന്റും സ്വയംഭരണവും ഞങ്ങൾ ഉറപ്പാക്കുന്നു.
നിഷ്പക്ഷത
പ്രായോഗിക വികേന്ദ്രീകരണത്തിലൂടെയും സ്വയംഭരണത്തിലൂടെയും ഞങ്ങൾ കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അറിവിന്റെ പ്രതിനിധാനത്തിലെ തുല്യതയ്‌ക്കൊപ്പം, വിഭവങ്ങളുടെ തുല്യതയും ഞങ്ങൾ പ്രാപ്‌തമാക്കുന്നു. ഞങ്ങളുടെ ഉപയോക്താക്കൾക്കും മറ്റു പങ്കാളികൾക്കും സാധ്യമായ പരിധിവരെ സ്വകാര്യത പോലുള്ള ഡിജിറ്റൽ അവകാശങ്ങളുടെ സമത ഞങ്ങൾ പ്രാപ്തമാക്കുന്നു.
ഉത്തരവാദിത്തം
സാധ്യമായ എല്ലായിടത്തും പങ്കിടാവുന്ന തിരുത്താവുന്ന രേഖകളുടെ സുതാര്യതയിലൂടെയും, പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പൊതു അറിയിപ്പും റിപ്പോർട്ടിംഗും, ഞങ്ങളുടെ ചാർട്ടറിൽ വിവരിച്ചിരിക്കുന്ന പങ്കാളിത്തത്തിനും ഉത്തരവാദിത്തങ്ങൾക്കുമായി കമ്മ്യൂണിറ്റി നേതൃത്വത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് മുൻഗണന നൽകുന്നു. അതിനാല്‍ തന്നെ ഞങ്ങൾ സ്വയം ഏറെ ഉത്തരവാദിത്തമുള്ളവരാണ്.
മാറ്റങ്ങളെ ഉൾക്കൊള്ളല്‍
സ്വതന്ത്രമായ അറിവിനുള്ള ഒരു വേദി എന്തായിരിക്കുമെന്ന കാഴ്ചപ്പാട് നിരന്തരം പുതുക്കിക്കൊണ്ട്, നവീകരണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും ഞങ്ങൾ മാറ്റത്തിന് വിധേയമാകുന്നു. തെളിവുകളാൽ നയിക്കപ്പെടുന്ന ഫലപ്രദമായ തന്ത്രങ്ങളും പ്രയോഗങ്ങളും ഞങ്ങൾ പിന്തുടരുന്നു. ഞങ്ങളുടെ ഘടനകളിലും കൂട്ടായ്മകളിലും സ്ഥിരതയുടെ ഒരു സംസ്കാരം ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.