Hack4OpenGLAM/ml
Hack4OpenGLAM സാംസ്കാരിക ഹാക്കത്തോൺ 2020 ൽ ക്രിയേറ്റീവ് കോമൺസ് ഗ്ലോബൽ സമ്മിറ്റിൽ ആദ്യമായി നടന്നു. AvoinGLAM ([$3 വിക്കിമീഡിയ ഫിൻലാൻഡ്], ഓപ്പൺ നോളജ് ഫിൻലാൻഡ്, [$5 ക്രിയേറ്റീവ് കോമൺസ് ഫിൻലാന്റ്] എന്നിവയുടെ ഒരു സംയുക്ത GLAM വർക്കിംഗ് ഗ്രൂപ്പ്) ഇത് 2021ൽ വീണ്ടും നടത്തുന്നു
പരിപാടിയിൽ ഒരു വർക്ക്‌ഷോപ്പ് ദിനം, അതിനുശേഷം സി.സി. ഉച്ചകോടി ദിനങ്ങളിൽ മൂന്ന് സ്വതന്ത്ര പ്രവൃത്തിദിനങ്ങൾ, ഉച്ചകോടിക്കുശേഷം ഒരു ആഘോഷ പരിപാടി എന്നിവ അടങ്ങുന്നു
എന്താണ് Hack4OpenGLAM?
Hack4OpenGLAM എന്നത് സാംസ്കാരിക പൈതൃകത്തിലേക്കുള്ള സ്വതന്ത്ര ലഭ്യത ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിനുള്ള ഒരു സഹ-സൃഷ്ടി ഇവന്റ് ആണ്.
ഈ ഇവന്റ് ഉള്ളടക്ക കമ്മ്യൂണിറ്റികൾ, GLAM പ്രൊഫഷണലുകൾ, ഓപ്പൺ (സ്വതന്ത്ര) സാംസ്കാരിക പൈതൃകത്തിന്റെ വക്താക്കൾ, ഡിജിറ്റൽ ക്രിയേറ്റർമാർ, ടൂൾ അല്ലെങ്കിൽ പ്ലാറ്റ്ഫോം ഡെവലപ്പർമാർ – പുതുമുഖങ്ങൾ മുതൽ വിദഗ്ദ്ധർ വരെ – പഠിക്കാനും പ്രവർത്തിക്കാനും പരസ്പരം സൃഷ്ടിക്കാനും ഒരുമിച്ച് കൊണ്ടുവരുന്നു.
അറിവിന്റെ ഇക്വിറ്റി
Hack4OpenGLAM ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അറിവ് ഇക്വിറ്റി (knowledge equity) - ചരിത്രത്തിന്റെ ശ്രദ്ധയിൽ പെടാത്ത വ്യക്തികൾ, സമുദായങ്ങൾ, സംസ്കാരങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് ഉയർത്തിക്കാട്ടുന്നതും സാംസ്കാരിക ചരിത്ര ശേഖരങ്ങൾ ഡീകോളോണൈസ് ചെയ്യുന്നതും വിവരങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നതിനുള്ള ഉത്തരവാദിത്ത മാർഗ്ഗങ്ങൾ അംഗീകരിക്കുന്നതുമാണ്.
പങ്കെടുക്കൂ!
Even between official events, it is possible to participate in the Hack4OpenGLAM projects.
ഒരു പ്രോജക്റ്റ് പ്രവർത്തിക്കാനായി നിർദ്ദേശിക്കുക, മറ്റുള്ളവരോടൊപ്പം അവരുടെ പ്രോജക്റ്റിൽ ചേരുക, നിങ്ങളുടെ സ്ഥാപനത്തിന്റെ ഉള്ളടക്കവും വിഷയത്തിലെ നിങ്ങളുടെ വൈദഗ്ധ്യവും ഇവന്റിലേക്ക് കൊണ്ടുവരിക, അല്ലെങ്കിൽ നിങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെ വന്ന് പിന്തുണയ്ക്കുക.
നിങ്ങൾക്ക് പലവിധത്തിൽ പങ്കെടുക്കാം
-
ഒരു വർക്ക്‌ഷോപ്പ് ക്രമീകരിക്കുക ഹാക്കത്തോൺ എന്നത് ഒരുമിച്ച് ചെയ്യുന്നതിനും പഠിക്കുന്നതിനുമാണ്. ഒരു ദിവസത്തെ വർക്ക്ഷോപ്പുകൾ, ചർച്ചകൾ, പ്രോജക്റ്റ് പിച്ചുകൾ എന്നിവയോടെയാണ് പരിപാടി ആരംഭിക്കുന്നത്. നിങ്ങൾക്ക് ഒരു വർക്ക്‌ഷോപ്പ് നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ ആശയം രജിസ്റ്റർ ചെയ്ത് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിൽ ചർച്ച ചെയ്യാൻ ആരംഭിക്കുക. ഈ രീതിയിൽ, വർക്ക്‌ഷോപ്പ് പ്രോഗ്രാം സഹകരണത്തോടെ തയ്യാറാക്കാം.
-
ഒരു പ്രോജക്റ്റ് ആരംഭിക്കുക ഒരു പ്രോജക്റ്റ് ഒരു ആശയം അല്ലെങ്കിൽ വിഷയം അല്ലെങ്കിൽ ഇതിനകം നിലവിലുള്ള പ്രോജക്റ്റ് പോലെ വിശദമായിരിക്കാം. ഒരു ടാസ്ക്കിനെ ചുറ്റിപ്പറ്റിയുള്ള ഒരു കോൾ-ടു-ആക്ഷൻ അല്ലെങ്കിൽ ഒരു പ്രശ്നം പരിഹരിക്കുന്നതിന് ഒരു വെല്ലുവിളി ആകാം. പദ്ധതികൾ സാങ്കേതികമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, പക്ഷേ അവയും ആകാം. പുതുമുഖങ്ങളെയും വിദഗ്ധരെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു. പ്രോജക്റ്റുകളെക്കുറിച്ചുള്ള ചർച്ചകളിൽ കഴിയുന്നത്ര നേരത്തേതന്നെ പങ്കെടുക്കാൻ ഞങ്ങൾ എല്ലാ പങ്കാളികളെയും പ്രോത്സാഹിപ്പിക്കുന്നു
-
ചേരൂ നിങ്ങളുടെ GLAM-ലും നിങ്ങളുടെ ശേഖരങ്ങളിലും. പങ്കെടുക്കുന്നവർക്കും ലോകത്തിനുമായി നിങ്ങളുടെ ഓപ്പൺ കളക്ഷനുകൾ പ്രദർശിപ്പിക്കുക, നിങ്ങൾ ഒരു വലിയ സ്ഥാപനത്തിൽ നിന്നും വരികയാണെങ്കിലോ അഥവാ ഒരു കമ്മ്യൂണിറ്റി ആർക്കൈവ് നടത്തുകയാണെങ്കിലോ എന്തുമായിക്കൊള്ളട്ടെ, സ്വാഗതം. എന്നാൽ ഏറ്റവും പ്രധാനമായി, 'ഓപ്പൺ സാംസ്കാരിക പൈതൃകവുമായി പഠിക്കാനും സഹ-സൃഷ്ടിക്കാനുമുള്ള പ്രവർത്തനങ്ങളിൽ സ്വയം ചേരുക.
-
നിലവിലുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്ലാറ്റ്ഫോമുകളും നിങ്ങൾ വികസിപ്പിച്ച ടൂൾ അല്ലെങ്കിൽ സേവനം കൊണ്ടുവരിക. നിങ്ങളുടെ ഓപ്പൺ പ്ലാറ്റ്ഫോം ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക അല്ലെങ്കിൽ സഹകണ പ്രവർത്തനത്തിനെ സഹായിക്കുന്നതിനു സന്നദ്ധമായി നിങ്ങളുടെ പ്രാവീണ്യമുള്ള കഴിവുകൾ നൽകുക. ഉദാഹരണത്തിന്, നിങ്ങൾക്ക് ചെറിയ ഹൗവ്-ടു-വർക്ക്ഷോപ്പുകൾ തയ്യാറാക്കാം.
പ്രവർത്തനങ്ങൾ ഇതിനകം ആരംഭിക്കുന്നു
രജിസ്ട്രേഷൻ: നിങ്ങളുടെ പ്രോജക്റ്റ്, ഉപകരണം, ശേഖരണം അല്ലെങ്കിൽ നിങ്ങൾ തന്നെ സ്വയം രജിസ്റ്റർ ചെയ്തുകൊണ്ട് ആരംഭിക്കുക! ഇപ്പോൾ രജിസ്റ്റർ ചെയ്യുക! | |
കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിൽ സഹകരണം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്, സെപ്റ്റംബറിലെ ഹാക്കത്തോണിലുടനീളം ഇത് തുടരുന്നു. പങ്കെടുക്കുന്ന പ്രോജക്ടുകൾക്ക് സമർപ്പിത ചാനലുകൾ ലഭിക്കുന്നു, അവിടെ അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാനും അവരുടെ പ്രോജക്റ്റുകൾക്ക് ചുറ്റും കമ്മ്യൂണിറ്റികൾ വളർത്താനും കഴിയും! | |
പ്രതിവാര കൂടിക്കാഴ്ചകൾ എല്ലാ വ്യാഴാഴ്ചയും Hack4OpenGLAM പ്രൊജക്റ്റുകളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ യോഗം ചേരുന്നു. വ്യാഴാഴ്ചകളിൽ 1 pm UTC (6:30 pm IST)യിൽ ഞങ്ങളോടൊപ്പം കോളിൽ ചേരുക | |
ഡാഷ്‌ബോർഡ് Hack4OpenGLAM ഡാഷ്‌ബോർഡ് ഇവന്റിലെ ആളുകളെയും പദ്ധതികളെയും പരിചയപ്പെടുത്തുന്നു. പങ്കെടുക്കുന്നവർക്ക് ഒത്തുചേരാനുള്ള സ്ഥലവും തുറന്ന ഉള്ളടക്കത്തിന്റെയും പ്രോജക്റ്റുകളുടെയും ഒരു പ്രദർശന സ്ഥലമാണിത്. പ്രോജക്റ്റുകളുടെ പുരോഗതി ഡാഷ്‌ബോർഡ് തത്സമയം കാണിക്കുകയും ഇവന്റിന് ശേഷമുള്ള ഫലങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. | |
ഒരു തത്സമയ പരിപാടിയിൽ ഹാക്കത്തോൺ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഹാക്കത്തോണിന്റെ ആദ്യ ദിവസം (20 സെപ്റ്റംബർ) തത്സമയ വർക്ക്ഷോപ്പുകൾ, ചർച്ചകൾ, പ്രോജക്റ്റ് പിച്ചുകൾ എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്നു. കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിൽ മൂന്ന് ദിവസത്തെ സ്വതന്ത്ര ഹാക്കിംഗിന് ശേഷം, ജനക്കൂട്ടം വീണ്ടും തത്സമയ ഫൈനൽ ഗാലയ്‌ക്കായി (24 സെപ്റ്റംബർ) ഒത്തുചേരും. |
ടീം
Hack4OpenGLAM നിർമ്മിക്കുന്നത് AvoinGLAM/ക്രിയേറ്റീവ് കോമൺസ് ഫിൻലാൻഡ് ക്രിയേറ്റീവ് കോമൺസിലെ ഓപ്പൺ ഗ്ലാം പ്ലാറ്റ്ഫോമുമായി സഹകരിച്ച്, വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്നുള്ള ഒരു കോൺഫറൻസ് ഗ്രാന്റിന്റെ പിന്തുണയോടെയാണ്.
ടീമിലെ അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ, ആഗോള അംബാസഡർമാർ എന്നിവരെ ഞങ്ങൾ ഇവിടെ പട്ടികയായി ഉൾപ്പെടുത്തും.
How you can help
How you can volunteer
On this page you can find different tasks that are available for volunteers.
Hack4OpenGLAM സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ സഹായിക്കൂ!
പ്രാദേശിക അംബാസഡർമാർ Hack4OpenGLAM ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ ഭാഷകളിലും അറിയപ്പെടാനുള്ള ശ്രമത്തിന് നേതൃത്വം നൽകും. നിങ്ങൾക്ക് ഈ പേജും മറ്റ് പ്രധാന സന്ദേശങ്ങളും നിങ്ങളുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ സഹായിക്കാനാകും.