Jump to content

Wikimedia Blog/Drafts/Jeevan Jose profile/ml

From Meta, a Wikimedia project coordination wiki
This page is a translated version of the page Wikimedia Blog/Drafts/Jeevan Jose profile and the translation is 100% complete.

Title ideas

  • ജൈവജാലകം തുറന്നുകാണിക്കുന്നവർ : പൂമ്പാറ്റകളെ, ഷഡ്പദങ്ങളെ, ചെടികളെ ലോകത്തിനു പരിചയപ്പെടുത്തുന്നവർ

Summary

A brief, one-paragraph summary of the post's content, about 20-80 words. On the blog, this will be shown in the chronological list of posts or in the featured post carousel on top, next to a "Read more" link.

  • ജീവൻ ജോസിനെ പരിചയപ്പെടൂ. ഇദ്ദേഹം കഴിഞ്ഞ അഞ്ച് വർഷങ്ങളായി ലോകത്തിലെതന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള ഇടങ്ങളിലൊന്നായ പശ്ചിമഘട്ടത്തിൽ നിന്നുമുള്ള സസ്യങ്ങളുടെയും, മൃഗങ്ങളുടെയും ചിത്രങ്ങളെടുക്കുന്നു. ഇതിനകം അദ്ദേഹം ആയിരത്തോളം ചിത്രങ്ങളെടുത്തു കഴിഞ്ഞു.

Body

Danaus chrysippus എന്ന വരയൻ കടുവ ഏന്നും, ആഫ്രിക്കൻ മൊണാർക്ക് എന്നും പേരുള്ള ഈ ചിത്രശലഭത്തെ ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്നു. ഈ ചിത്രത്തിൽ ആണ്‍ ശലഭത്തിന്റെ രോമ പെൻസിൽ കാണാം. ഏപ്രിൽ 2010-ൽ ജീവൽ എടുത്ത് സിസി ബൈ-എസ്.എ ലൈസൻസിൽ പങ്കുവച്ച ചിത്രം.

താങ്കളെപ്പറ്റി അല്പം പറയൂ എന്ന് ചോദിച്ചപ്പോൾ ജീവന്റെ മറുപടി ഇപ്രകാരമായിരുന്നു - "ഞാനൊരു പ്രമുഖ വ്യക്തിയല്ല". ഒരു ദീർഘകാല വിക്കിപീഡിയ വായനക്കാരനിൽ നിന്നും സജീവ വിക്കിപീഡിയൻ എന്ന പദവിയിലേക്കുള്ള ഇദ്ദേഹത്തിന്റെ കൂടുമാറ്റം സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ്.

കേരളത്തിലെ കടവൂർ എന്ന ചെറുഗ്രാമത്തിലെ പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച ജീവൻ ('ജീ' എന്നതാണ് വിളിപ്പേര്) ഒരു സംരംഭകനും, ഫോട്ടോഗ്രാഫറും, ഫ്ലിക്കറിൽ നിന്നും വിക്കിമീഡിയയിലേക്കു ചേക്കേറിയ സന്നദ്ധപ്രവർത്തകനുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ജീ സസ്യങ്ങളെയും, മൃഗങ്ങളെയുൽ നിരീക്ഷിക്കുന്നതിൽ തല്പരനായിരുന്നു. കടവൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിന്റെ അരികിലാണ്. പശ്ചിമഘട്ടമെന്നത് ഒരു യുനെസ്കോ പൈതൃക കേന്ദ്രവും, ലോകത്തിലെ എട്ട് അതിജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നുമാണ്. ജീയുടെ മികച്ച ചിത്രങ്ങളിൽ പലതും അപൂർവ്വമായ പ്രാദേശിക ജീവജാലങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.

ഒരു ആണ്‍ ചെങ്കാലി പാൽത്തുമ്പി പെണ്‍ മഞ്ഞ വരയാൻ പൂഞ്ഞാലിയോട്‌ ഇണ ചേരാൻ ശ്രമിക്കുന്നു. ജൂലൈ 2010-ൽ ജീവൽ എടുത്ത് സിസി ബൈ-എസ്.എ ലൈസൻസിൽ പങ്കുവച്ച ചിത്രം.
ഒരു മൂങ്ങത്തുമ്പി ഇനത്തിൽ പെട്ട പെണ്‍ Ascalaphus sinister. ഏപ്രിൽ 2010-ൽ ജീവൽ എടുത്ത് സിസി ബൈ-എസ്.എ ലൈസൻസിൽ പങ്കുവച്ച ചിത്രം.

ജീ തന്റെ ആദ്യത്തെ ഹൈബ്രിഡ് ക്യാമറ 2009-ലാണ് വാങ്ങുന്നത്. അതിനു ശേഷം കേരളത്തിലെ ചെടികളെയും, ഷഡ്പദങ്ങളെയും ഈ ക്യാമറയിൽ ചിത്രീകരിച്ച്, ഫ്ലിക്കറിലേക്ക് അപ്ലോഡ് ചെയ്തു. താൻ എടുത്ത ചിത്രങ്ങളെപ്പറ്റി കൂടുതൽ മനസിലാക്കാനുള്ള ഉറവിടമായിരുന്നു വിക്കിപീഡിയ എന്നാണ് ജീ ആ കാലഘട്ടത്തെക്കുറിച്ച് പറയുന്നത്. ഒരിക്കൽ, ഒരു വിക്കിമീഡിയ കോമൺസ് സന്നദ്ധപ്രവർത്തകൻ, ഈ ചിത്രങ്ങളെ സ്വതന്ത്ര ലൈസൻസിൽ പ്രസിദ്ധീകരിക്കുക എന്ന ആശയം മുന്നോട്ടു വച്ചപ്പോൾ നിർലേശം മടികൂടാതെ ജീ സമ്മതിക്കുകയായിരുന്നു. 'താൻ വിജ്ഞാനത്തിനായി വളരെയേറെ ആശ്രയിക്കുന്ന വിക്കിപീഡിയയ്ക്ക് ഒരു ചെറിയ സ്നേഹസമ്മാനം എന്ന നിലയിലാണ് തന്റെ ചിത്രങ്ങൾ കോമൺസിലേക്ക് ചേർക്കാൻ തുടങ്ങിയതെന്നും' ജീ ഓർക്കുന്നു.

ജീയുടെ വിക്കിമീഡിയ അരങ്ങെയറ്റം അത്ര എളുപ്പമായിരുന്നില്ല. "ഞാൻ ചിത്രങ്ങൾ സ്വയം അപ്ലോഡ് ചെയ്തു തുടങ്ങിയിരുന്നെങ്കിലും എനിക്ക് കാര്യമായി ഒന്നും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല", ജീ സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രം 'മികച്ച ചിത്ര'മായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിനു ശേഷമാണ് വിക്കിമീഡിയയോട് കൂടുതൽ അടുക്കുന്നത്. പിന്നീട് നല്ല ചിത്രങ്ങൾ തിരഞ്ഞെടുത്ത ചിത്രങ്ങളിലേക്ക് സ്വയം നാമനിർദ്ദേശം ചെയ്യാൻ തുടങ്ങി. "വളരെപ്പെട്ടെന്നു തന്നെ വിക്കിമീഡിയയോട് ആസക്തനായി", ജീവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറും അഞ്ച് വർഷങ്ങൾക്കുള്ളിൽ ജീ 1,100 ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് ചേർത്തുകഴിഞ്ഞു; ഇവയിൽ 150 തോളം ചിത്രങ്ങൾ മികച്ച ചിത്രങ്ങളായും, 40 തോളം ചിത്രങ്ങൾ തിരഞ്ഞെടുത്ത ചിത്രങ്ങളായും കോമൺസ് സന്നദ്ധപ്രവത്തകവൃന്ദം തിരഞ്ഞെടുത്തിരിക്കുന്നു. ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനോടൊപ്പം സഹായമേശയിലും, വിക്കിപഞ്ചായത്തിലും, മറ്റ് കോമൺസ് ഉപയോക്താക്കളുടെ സംശയങ്ങൾ ദുരീകരിക്കുകയും ജീ ചെയ്യുന്നു. "വിജ്ഞാനം സമ്പാദിക്കുകയും, സൂക്ഷിക്കുകയും, അത് ആവശ്യമുള്ളവരുമായി സൗജന്യമായി പങ്കുവയ്ക്കുകയും ചെയ്യുക എന്ന ആശയമാണ് എന്നെ വിക്കിമീഡിയയിലേക്ക് സംഭാവന നൽകാൻ പ്രേരിപ്പിച്ചത്", ജീ പറയുന്നു.

ഭാവിപരിപാടികളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ജീ തന്റെ ഇൻഡിഗോഗോ പൊതുധനസമാഹരണ യജ്ഞത്തെക്കുറിച്ച് വാചാലനായി. ഈ യജ്ഞം വിക്കിമീഡിയ ലോകത്തിലെങ്ങും ശ്രദ്ധേയമായിരുന്നു. ഒരു മാസത്തിനുള്ളിൽ 3,150 ഡോളറാണ് ജീയ്ക്ക് തന്റെ ഫോട്ടോ ഉപകരണങ്ങൾ മികച്ചതാക്കുവാനായി ലഭിച്ചത്. പുതിയ ഉപകരണങ്ങൾ കൊണ്ട് കൂടുതൽ മിഴിവാർന്ന ചിത്രങ്ങളെടുക്കുവാൻ ജീയ്ക്ക് സാധിക്കുന്നു. "ഈ യജ്ഞത്തിന്റെ വിജയം എന്നെ വളരെ സന്തുഷ്ടനാക്കുന്നു. എല്ലാ സന്നദ്ധപ്രവർത്തകർക്കും ഇത്തരത്തിലുള്ള പിന്തുണ ലഭിച്ചിരുന്നെങ്കിൽ സ്വതന്ത്ര വിജ്ഞാനത്തിന്റെ സ്വച്ഛന്ദപ്രവാഹം സാധ്യമാകുമെന്ന്" അദ്ദേഹം നിരീക്ഷിക്കുന്നു.

വിക്കിമീഡിയ സംരംഭങ്ങളുടെ ഭാവിയെപ്പറ്റിയുള്ള എന്റെ ചോദ്യത്തിന് ജീയുടെ മറുപടി ഇപ്രകാരമായിരുന്നു, "വിക്കിമീഡിയ സ്വതന്ത്രവിജ്ഞാനത്തിന്റെ പ്രധാന ഉറവിടമായി നിലനിൽക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിക്കിമീഡിയയ്ക്ക് പല മേഖലകളിലും മുന്നേറാനുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ജനാധിപത്യപരമായി, പല സാങ്കേതിക മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. സജീവ ഉപയോക്താക്കളെ തിരഞ്ഞെടുത്ത് അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, വികസ്വര രാജ്യത്തിലെ ചെറുപ്പക്കാർക്ക് ഒരു നല്ല ക്യാമറയോ കമ്പ്യൂട്ടറോ നൽകിയാൽ അവർ അതുപയോഗിച്ച് സ്വതന്ത്ര വിജ്ഞാനത്തിനു നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതായിരിക്കും".

തോമസ്സ് ഡബ്ലു കോസ്ലോസ്കി, വിക്കിമീഡിയ സന്നദ്ധപ്രവർത്തകൻ

Notes

Ideas for social media messages promoting the published post:

Twitter (@wikimedia/@wikipedia):

(Tweet text goes here - max 117 characters)

* Bugs and bees and butterflies—oh my! [link]
* "I started nominating my pictures for quality image and featured picture status myself, and soon became addicted to it."
---------|---------|---------|---------|---------|---------|---------|---------|---------|---------|---------|------/

Facebook/Google+

  • One butterfly, one insect, and one plant at a time: meet Jeevan Jose. [link]
  • "I started nominating my pictures for quality image and featured picture status myself, and soon became addicted to it."
  • Jeevan raised over $3,000 to put towards his craft. He shares the results with the world through Wikimedia Commons.