ടെക്/വാർത്തകള്‍/2020/33
Appearance
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 33 (തിങ്കൾ 10 ഓഗസ്റ്റ് 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
സമീപകാല മാറ്റങ്ങൾ
- ഓഗസ്റ്റ് ആദ്യ വാരത്തിൽ ഫയൽഇംപോർട്ടറും ഫയൽ എക്സ്പോർട്ടറും എല്ലാ വിക്കികളിലെയും സ്റ്റാൻഡേർഡ് സവിശേഷതകളായി. യഥാർത്ഥ ഫയൽ വിവരങ്ങള്‍ക്കും നാൾവഴിക്കും കേടുകൂടാതെ പ്രാദേശിക വിക്കികളിൽ നിന്ന് വിക്കിമീഡിയ കോമൺസിലേക്ക് പ്രമാണങ്ങൾ (ഫയലുകൾ) കൈമാറാൻ അവ നിങ്ങളെ സഹായിക്കുന്നു. [1]
പ്രശ്നങ്ങൾ
- ആരാണ് അവസാനമായി എഡിറ്റുചെയ്തത് എന്നതിനെക്കുറിച്ച് മൊബൈൽ സ്കിൻ പേജിന്റെ ചുവടെ ഒരു സന്ദേശം പ്രദർശിപ്പിക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് ചില വിക്കിടെക്സ്റ്റ് ആണ് പ്രദർശിപ്പിച്ചിരുന്നത്. ഇത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഘടനാപരമായ ചർച്ചകളിലെയും ഉള്ളടക്ക വിവർത്തനത്തിലെയും ചില സന്ദേശങ്ങൾ ഇപ്പോഴും അസംസ്കൃത വിക്കിടെക്സ്റ്റായി ദൃശ്യമാകാം. ഡവലപ്പർമാർ അതിൽ പ്രവർത്തിക്കുന്നുണ്ട്. [2]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- മീഡിയവിക്കിയുടെ പുതിയ പതിപ്പ് 11 ഓഗസ്റ്റ് മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 12 ഓഗസ്റ്റ് മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 13 ഓഗസ്റ്റ് ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ഭാവിയിലെ മാറ്റങ്ങൾ
- എല്ലാ വിക്കികളിലും സെപ്റ്റംബർ 1 ന് കുറച്ച് മിനിറ്റ് നേരത്തേക്ക് എഡ്റ്റ് ചെയ്യാൻ സാധിക്കില്ല (Read-only). 13:30നും 15:30നും (UTC) ഇടയിൽ ആണ് ഇത് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ടെക് വാർത്തകളിൽ പ്രസിദ്ധീകരിക്കും, മാത്രമല്ല വരും ആഴ്ചകളിൽ പ്രാദേശിക വിക്കികളിൽ അറിയിപ്പ് നൽകുന്നതായിരിക്കും. [3][4]
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.