ടെക്/വാർത്തകള്‍/2020/31
Appearance
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 31 (തിങ്കൾ 27 ജൂലൈ 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
സമീപകാല മാറ്റങ്ങൾ
- സ്റ്റാർട്ടർ കിറ്റ് ഇപ്പോൾ വിക്കി കമ്മ്യൂണിറ്റികൾക്കായി ലഭ്യമാണ്. ഈ പേജ് സാങ്കേതിക ഉറവിടങ്ങളും ഉപകരണങ്ങളും ശുപാർശകളും പട്ടികപ്പെടുത്തുന്നു. ഒരു വിക്കി പ്രവർത്തിപ്പിക്കുന്നതിന് ഇവ അത്യാവശ്യമാണ്. പരിമിതമായ കമ്മ്യൂണിറ്റി പരിചയം ഉള്ള ചെറിയ വിക്കികൾക്ക് ഇത് കൂടുതലും ഉപയോഗപ്രദമാണ്. [1]
- ഡെസ്ക്ടോപ്പ് മെച്ചപ്പെടുത്തലുകൾ പ്രോജക്റ്റിന്റെ ആദ്യ സവിശേഷതകൾ എല്ലാ വിക്കികളിലും, ലോഗിൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. അവ ഉപയോഗിക്കുന്നതിന്, പ്രാദേശിക അല്ലെങ്കിൽ ആഗോള ക്രമീകരണങ്ങളിലെ, Skin preferences വിഭാഗത്തിലെ Use Legacy Vector എന്ന ഓപ്ഷൻ അൺചെക്ക് ചെയ്യുക. കൂടുതൽ മെച്ചപ്പെടുത്തലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, കാത്തിരിക്കുക. അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു.
- പല വിക്കികളിലും, UTCLiveClock എന്ന ഗാഡ്ജെറ്റ് ലഭ്യമാണ്. ഗാഡ്ജെറ്റ് mediawiki.org- ൽ നിന്ന് നേരിട്ട് ഇംപോർട്ട് ചെയ്യുന്ന വിക്കികളിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ UTC ക്ക് പകരം മറ്റ് സമയമേഖലകൾ തിരഞ്ഞെടുക്കാൻ കഴിയും.
പ്രശ്നങ്ങൾ
- മീഡിയാവിക്കിക്കായുള്ള ഡിപ്ലോയ്മെന്റ് ട്രെയിൻ ഈ ആഴ്ചയിൽ തടഞ്ഞിരിക്കുന്നു. [2][3]
- വിവർത്തന-അറിയിപ്പ് ബോട്ട് എല്ലാ വിവർത്തകർക്കും ഒരേ സന്ദേശം ഒന്നിലധികം തവണ അയയ്ക്കുന്നുണ്ടായിരുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. [4]
- ചില ഉപയോക്താക്കൾക്ക് ഒരേ അറിയിപ്പ് ഒന്നിലധികം തവണ ലഭിക്കുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. [5]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- മീഡിയവിക്കിയുടെ പുതിയ പതിപ്പ് 28 ജൂലൈ മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 29 ജൂലൈ മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 30 ജൂലൈ ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.