ടെക്/വാർത്തകള്‍/2020/30
Appearance
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 30 (തിങ്കൾ 20 ജൂലൈ 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
സമീപകാല മാറ്റങ്ങൾ
- ഒരു താൽക്കാലിക പരിഹാരം വിക്കികൾക്ക് അവരുടെ പ്രധാന പേജുകളെ കൂടുതൽ മൊബൈൽ സൗഹൃദമാക്കാൻ സഹായിച്ചിരുന്നു. ഇത് 2012 ലായിരുന്നു. 2017 മുതൽ ഇത് ശുപാർശ ചെയ്യാറില്ല. മൊബൈലിലെ പ്രധാന പേജിന്റെ പ്രത്യേക കേസിംഗ് ജൂലൈ 14 ന് പ്രവർത്തനം നിർത്തി. 60 വിക്കികളുടെ പ്രധാന പേജുകള്‍ ഇപ്പോൾ മൊബൈലിൽ നന്നായി പ്രവർത്തിക്കുന്നില്ല. ഏതൊക്കെയാണവ, അത് എങ്ങനെ ശരിയാക്കാം, എങ്ങനെ സഹായം നേടാം എന്നിവയൊക്കെ നിങ്ങൾക്ക് ഫബ്രിക്കേറ്ററിൽ കാണാൻ സാധിക്കും. ടെക് ന്യൂസിന്റെ 2020/24 ലക്കത്തിലും, 2020/26 ലക്കത്തിലും ഇതേ പ്രശ്നം റിപ്പോർട്ടുചെയ്തതാണ്.
പ്രശ്നങ്ങൾ
- ഇന്റർലാംഗ്വേജ് ലിങ്കുകളിൽ ഒരു പ്രശ്നമുണ്ടായി. മറ്റൊരു ഭാഷയിൽ ഒരു നിർദ്ദിഷ്ട പേജ് കണ്ടെത്താൻ സഹായിക്കുന്ന ലിങ്കുകളാണ് ഇന്റർലാംഗ്വേജ് ലിങ്കുകൾ. തരംതിരിക്കൽ പ്രക്രിയ തകർക്കപ്പെട്ടു. ഡവലപ്പർമാർ ഒരു പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. [1]
- ചില ഉപയോക്താക്കൾക്ക് ഒരേ ഇവന്റിന്റെ അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇവയിൽ ചിലത് പഴയ സംഭവങ്ങളാണ്. [2]
- ചില ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യുന്നതിൽ പ്രശ്നമുണ്ട്. ഇത് ഒരുപക്ഷേ ഒരു ബ്രൗസർ കുക്കി പ്രശ്നമാകാം. ഡവലപ്പർമാർ പ്രശ്നം മനസിലാക്കുന്നതിനായി പ്രവർത്തിക്കുന്നു. നിങ്ങൾക്ക് ലോഗിൻ ചെയ്യുന്നതിൽ പ്രശ്നമുണ്ടെങ്കിൽ വിശദാംശങ്ങൾ ഫബ്രിക്കേറ്ററിൽ കാണാൻ സാധിക്കും. [3]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- മീഡിയവിക്കിയുടെ പുതിയ പതിപ്പ് 21 ജൂലൈ മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 22 ജൂലൈ മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 23 ജൂലൈ ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ഭാവിയിലെ മാറ്റങ്ങൾ
Printable version
എന്നൊരു ലിങ്ക് ഉണ്ട്. ഇത് അപ്രത്യക്ഷമാകും. കാരണം, ഇപ്പോഴത്തെ വെബ് ബ്രൗസറുകൾക്ക് പ്രിന്റ് ചെയ്യാൻ കഴിയുന്ന ഒരു പതിപ്പ് സൃഷ്ടിക്കാനും അല്ലെങ്കിൽ അത് പ്രിന്റ് ചെയ്യാമ്പോൾ എങ്ങനെ കാണപ്പെടുമെന്ന് കാണിക്കാനും ഉള്ള സംവിധാനം ഉണ്ട്. [4]
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.