ടെക്/വാർത്തകള്‍/2020/29
Appearance
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 29 (തിങ്കൾ 13 ജൂലൈ 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
സമീപകാല മാറ്റങ്ങൾ
- ഉപയോക്താക്കൾക്ക് മറ്റുള്ളവരുടെ തിരുത്തലുകൾക്ക് നന്ദി രേഖപ്പെടുത്താന്‍ സാധിക്കും. ചെക്ക്-യുസറുകള്ക്ക് ഇപ്പോൾ ആ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉപയോക്തൃ ഡാറ്റ കാണാൻ കഴിയും. നന്ദി രേഖപ്പെടുത്തി മറ്റുള്ളവരെ ഉപദ്രവിക്കുന്ന സോക്ക്പപ്പറ്റുകളെ തിരിച്ചറിയാൻ ഇത് സഹായിക്കും. [1]
പ്രശ്നങ്ങൾ
- ചില സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവരേയും രണ്ടാഴ്ച മുമ്പ് ലോഗ് ഔട്ട് ചെയ്തിരുന്നു. പ്രശ്നം പൂർണ്ണമായും പരിഹരിച്ചിരുന്നില്ല. ഇക്കാരണത്താൽ എല്ലാവരേയും കഴിഞ്ഞ ആഴ്ച വീണ്ടും ലോഗ് ഔട്ട് ചെയ്തു. [2][3]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- നിർദ്ദിഷ്ട ഭാഷയില്ലാത്ത വിക്കികൾക്ക് പേജുകൾ വിവർത്തനം ചെയ്യാൻ കഴിയും. ചിലപ്പോൾ വിവർത്തനങ്ങളുടെ ഭാഗങ്ങൾ കാലഹരണപ്പെട്ടതോ നഷ്ടമായതോ ആകാം. കാലഹരണപ്പെട്ട വിവർത്തനങ്ങൾ പിങ്ക് പശ്ചാത്തലം ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കും. ഭാവിയിൽ, നഷ്ടമായ വിവർത്തനങ്ങളും അടയാളപ്പെടുത്തുന്നതായിരിക്കും. ഈ മാർക്ക്അപ്പ് ചിലപ്പോൾ പ്രവർത്തനങ്ങള്‍ക്ക് തടസ്സമാകാം. ഇത് ഉടൻ പ്രവർത്തനരഹിതമാക്കാൻ മൂലരൂപത്തിൽ ഈ കോഡ് (
<translate nowrap></translate>
) ചേർത്താൽ മതിയാകും . [4] മീഡിയവിക്കിയുടെ പുതിയ പതിപ്പ് 14 ജൂലൈ മുതൽ test wikiകളിലും MediaWiki.org ലഭിക്കുന്നതായിരിക്കും. 15 ജൂലൈ മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 16 ജൂലൈ ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ഭാവിയിലെ മാറ്റങ്ങൾ
വിക്കിമീഡിയ കോഡ് റിവ്യു GitLab ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇത് വിക്കിമീഡിയ സെർവറുകളിൽ ഹോസ്റ്റുചെയ്യുപ്പെടും. [5][6][7][8]
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.