ടെക്/വാർത്തകൾ/2014/20
Appearance
എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന സാങ്കേതിക വാർത്തകളുടെ ചുരുക്കരൂപം നിങ്ങളെയും മറ്റു വിക്കിമീഡിയ ഉപയോക്താക്കളെയും ബാധിക്കാൻ സാധ്യതയുള്ള സോഫ്റ്റ്വെയർ മാറ്റങ്ങളെ നിരീക്ഷിക്കാൻ സഹായിക്കുന്നു. വരിക്കാരായും പങ്കെടുത്തും സഹായിക്കൂ.
മുമ്പത്തെ | 2014, ആഴ്ച 20 (തിങ്കൾ 12 മേയ് 2014) | അടുത്തത് |
വിക്കിമീഡിയ ടെക്നിക്കൽ സമൂഹത്തിൽനിന്നുള്ള ഏറ്റവും പുതിയ സങ്കേതിക വാർത്തകൾ. മറ്റുള്ള ഉപയോക്താക്കളെ ഈ മാറ്റങ്ങളെ കുറിച്ച് അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കുകണമെന്നില്ല. മറ്റു വിവർത്തനങ്ങളും ലഭ്യമാണ്.
അടുത്തുകാലത്ത് നടന്ന സോഫ്റ്റ്വെയർ മാറ്റങ്ങൾ
- മീഡിയാവിക്കിയുടെ ഏറ്റവും പുതിയ പതിപ്പ് (1.24wmf4) ടെസ്റ്റ് വിക്കികളിലും MediaWiki.org-ഇലും മേയ് 8-ന് പ്രസിദ്ധീകരിച്ചു. വിക്കിപീഡിയ അല്ലാത്ത വിക്കികളിൽ മേയ് 13-നും, വിക്കിപീഡിയകളിൽ മേയ് 15-നും പ്രസിദ്ധീകരിക്കുന്നതായിരിക്കും.
വിഷ്വല്എഡിറ്റര് വാർത്തകൾ
- വിഷ്വല്എഡിറ്ററില് അവലംബങ്ങള്‍ ചേര്‍ത്തേണ്ട പുതിയ സംവിധാനം ഇംഗ്ലീഷ് വിക്കിപീഡിയയില്‍ അവതരിപ്പിച്ചിരിക്കുന്നു. അടുത്തുതന്നെ കൂടുതല്‍ വിക്കികളില്‍ അവതരിപ്പിക്കുന്നതായിരിക്കും. [1]
- മുമ്പ് വിഷ്വല്എഡിറ്ററില് ശരിയായി പ്രവൃത്തിക്കാത്ത ഫലകങ്ങൾ ഇപ്പോൾ ശരിയായി പ്രവൃത്തിക്കേണ്ടതാണ്. [2]
ഭാവിയിൽ വരാനുള്ള സോഫ്റ്റ്വെയറിലുള്ള മാറ്റങ്ങൾ
- അടുത്തുതന്നെ വർഗ്ഗങ്ങളുടെ വിവരണ താളുകളുടെ തലക്കെട്ട് മാറ്റാൻ കഴിയും. പക്ഷെ മാറ്റിയ വർഗ്ഗങ്ങളിലുള്ള താളുകളെ ഒന്നൊന്നായി മാറ്റേണ്ടിവരും. [3] [4]
- നിങ്ങളുടെ ശ്രദ്ധിക്കുന്നവയുടെ താൾ ഒറ്റ ക്ളിക്ക് കൊണ്ട് അല്ലെങ്കിൽ എപിഐഉപയോഗിച്ച് ഒറ്റയടിയ്ക്ക് മായ്ക്കാനുള്ള സംവിധാനം ഉടനേ തന്നെ പ്രാവർത്തികമാകും. [5] [6] [7] [8]
Special:Flow
ഉപയോഗിച്ച് ഫ്ലോ പോസ്റ്റുകളോടും വർക്ക്ഫ്ലോകളോടും ലിങ്ക് ചെയ്യാൻ കഴിയുന്ന സംവിധാനം ഉടനേ തന്നെ പ്രാവർത്തികമാകും. [9] [10]- ജെക്വറി ജാവാസ്ക്രിപ്റ്റ് ലൈബ്രറിയെ അടുത്തുതന്നെ നവീകരിക്കുന്നതായിരിക്കും. അതിനുശേഷം നിങ്ങളുടെ ഗാഡ്ജറ്റുകളും സ്ക്രിപ്റ്റുകളും ശരിയായി പ്രവൃത്തിക്കുന്നുണ്ടെന്ന് ദയവുചെയ്തു പരിശോധിക്കുക. [11]
- വെക്റ്റർ ദൃശ്യരൂപത്തിൽ സൈഡ്ബാർ കുറച്ച് ലോഡ് ചെയ്യുന്നതിനു ശേഷം ചുരുങ്ങുകയില്ല. ഇതുകാരണം ഈ ദൃശ്യരൂപം കൂടുതൽ വേഗത്തിൽ പ്രവൃത്തിക്കുന്നതായിരിക്കും. [12] [13] [14]
- വിക്കിമീഡിയ കോമൺസിൽ മീഡിയാവ്യൂവർ എല്ലാ ഉപയോക്താക്കൾക്കും മേയ് 15-നു ഉപയോഗിക്കാൻ കഴിയും. പ്രതികരണം അഭ്യർത്ഥിക്കുന്നു.
- മേയ് 14-നു 18:00 അന്താരാഷ്ട്ര സമയക്രമത്തിൽ ഫാബ്രിക്കേറ്ററെ പറ്റി ഐ. ആർ സി.യിൽ
#wikimedia-office
എന്ന ചാനലിൽ ഫ്രീനോഡിൽ ഉണ്ടാവുന്നതായിരിക്കും (മറ്റു സമയമേഖലകളിൽ). [15] - ജൂൺ 30-നു ടൂൾസെർവ്വർ ടൂളുകളുടെ പ്രവര്‍ത്തനം നിർത്തുന്നതായിരിക്കും. ദയവുചെയ്തു അതിനുമുമ്പെ ടൂൾസെർവരിലേക്ക് ലിങ്ക് ചെയ്യുന്ന ടൂൾസിനെ മാറ്റി ടൂൾ ലാബ്സിലേക്കു ലിങ്ക് ചെയ്യിക്കുക. [16]
പ്രശ്നങ്ങൾ
- മേയ് 3-നും 6-നും ഇടയിൽ സോഫ്റ്റ്വെയർ വിന്യാസപ്രശ്നങ്ങൾ കാരണം തമ്പ്നെയലുകൾ വരുത്തുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. [17] [18]
ടെക്ക് അംബാസഡർമാർ തയ്യാറക്കുന്ന ടെക്ക് വാർത്തകൾ മീഡിയാവിക്കി മെസേജ് ഡെലിവറി അയക്കുന്നു. •സഹായിക്കുക •വിവർത്തനം തയ്യാറാക്കുക •സഹായം വാങ്ങുക •പ്രതികരിക്കുക •സബ്സ്ക്രൈബ് അല്ലെങ്കിൽ അൺസബ്സ്ക്രൈബ് ചെയ്യുക.