Jump to content

Image filter referendum/Email/ml

From Meta, a Wikimedia project coordination wiki

പ്രമാണഫിൽറ്ററിനെ സംബന്ധിച്ച അഭിപ്രായവോട്ടെടുപ്പ്

[edit]

പ്രിയ $username,

ചിത്രങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനെ സംബന്ധിച്ച അഭിപ്രായവോട്ടെടുപ്പിൽ പങ്കെടുക്കാൻ താങ്കൾക്ക് യോഗ്യതയുണ്ട്. ഈ അഭിപ്രായവോട്ടെടുപ്പ് ചില പ്രത്യേക ചിത്രങ്ങൾ ഒരു ഉപയോക്താവിന് തന്റെ ക്രമീകരണമനുസരിച്ച് മറയ്ക്കാനുള്ള സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിനെയും പ്രാവർത്തികമാക്കുന്നതിനെയും സംബന്ധിച്ച് താങ്കളുടെ അഭിപ്രായങ്ങൾ അറിയാനാണ്.

ഇപ്പറഞ്ഞ സാങ്കേതിവിദ്യയിലൂടെ ഉപയോക്താവിന് ചില ചിത്രങ്ങൾ മറയ്ക്കാൻ മുൻകൂറായി ക്രമീകരിക്കുകയോ ഒരു ചിത്രം കാണുമ്പോൾ അതു വീണ്ടും കാണാതിരിക്കാനായി ക്രമീകരിക്കുകയോ ചെയ്യാം. ഇതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ വൈവിധ്യമാർന്ന ക്രമീകരണങ്ങൾ ലളിതവും ഉപയോക്തൃസൗഹൃദപരമായി രൂപകൽപ്പനചെയ്തു നൽകാനും ഉദ്ദേശിക്കുന്നു. എഡിറ്റർമാർക്ക് ഇത് സപ്പോർട്ട് ചെയ്യാനും എളുപ്പമായിരിക്കും. ഇതിന്റെ നിർമ്മിതിയിലേയ്ക്കായി, ചില തത്വങ്ങൾ മാർഗ്ഗരേഖയെന്നവണ്ണം രൂപകൽപ്പന ചെയ്തിട്ടുണ്ട്. പക്ഷേ ഇവയിൽ ഏതൊക്കെ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്നു നിർണ്ണയിക്കേണ്ടതുണ്ട്. താങ്കൾ ഏറ്റവും വിലമതിക്കുന്നത് എന്തൊക്കെയാണെന്ന് അറിയാൻ ദയവായി ഈ അഭിപ്രായവോട്ടെടുപ്പിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

കൂടുതൽ വിവരങ്ങൾക്ക് ദയവായി http://meta.wikimedia.org/wiki/Image_filter_referendum/en എന്ന കണ്ണി നോക്കുക. ഇതുപോലുള്ള അറിയിപ്പുകൾ ഇനിയും ലഭിക്കാൻ ആഗ്രഹമില്ലെങ്കിൽ ദയവായി താങ്കളുടെ പേര് ഇവിടെ ചേർക്കുക — http://meta.wikimedia.org/wiki/Wikimedia_nomail_list.