Jump to content

അറിയിപ്പ്: യൂണിവേഴ്സല്‍ ലാംഗ്വേജ് സെലക്ടര്‍

From Meta, a Wikimedia project coordination wiki
This page is a translated version of the page Announcement Universal Language Selector and the translation is 100% complete.
അന്തര്‍വിക്കി കണ്ണികളുടെ അടുത്തുള്ള യു.എല്‍.എസ് ഐക്കണ്‍

സമ്പര്‍ക്കമുഖത്തിന്റെ ഭാഷ, എഴുത്തുപകരണങ്ങള്‍, ഫോണ്ടുകള്‍ തുടങ്ങിയ ഭാഷാ സജ്ജീകരണങ്ങള്‍ എളുപ്പമാക്കാന്‍ യൂണിവേഴ്സല്‍ ലാംഗ്വേജ് സെലക്ടര്‍ (യു.എല്‍.എസ്) സഹായിക്കുന്നു. 2013 ജൂണ്‍ 11 മുതല്‍ അഞ്ച് ഘട്ടങ്ങളിലായി. യു.എല്‍.എസ് എല്ലാ വിക്കിമീഡിയ വിക്കികളിലും ലഭ്യമായിത്തുടങ്ങും.

ഇതിപ്പോൾ ഇംഗ്ലീഷ് വിക്കിപ്പീഡിയയും വിക്കിമീഡിയ കോമൺസും കൂടീറ്റ് 150-ൽ അധികം വിക്കിമീഡിയ വിക്കികളിൽ ഉപയോഗിക്കുന്നുണ്ട്.

ജുലൈ 9-ന് അഞ്ചാം ഘട്ടത്തില്‍ യു.എല്‍.................എസ് നിലവിൽ വരുത്തുന്നത് തീരും, അതോടെ മറ്റു വിക്കികളിൽ എല്ലാം നിലവിൽ വരും.

യൂണിവേഴ്സല്‍ ലാംഗ്വേജ് സെലക്ടര്‍ എവിടെ കാണാം

പേഴ്സണല്‍ ടൂള്‍ബാറിലുള്ള യു.എല്‍.എസ് ഐക്കണ്‍

യു.എല്‍.എസ് രണ്ടു രീതികളില്‍ കാണപ്പെടും; വിക്കിപീഡിയ പോലുള്ള ഭാഷാ വിക്കികളില്‍ താളുകളുടെ ഇടത്തുവശത്തുള്ള ഭാഷകളുടെ പട്ടികയ്ക്കുള്ളിൽ ഒരു ഗിയറിന്റെ ചിത്രമായി കാണാം, അല്ലെങ്കിൽ വിക്കിമീടിയ കോമണ്‍സ്, മെറ്റാവിക്കി പോലുള്ള ബഹുഭാഷാ വിക്കികളില്‍ പേഴ്സണല്‍ ടൂള്‍ബാറിൾ ഒരു വേറെ ചിത്രമായി കാണാം. ഈ ചിത്രത്തിനെ ക്ലിക്ക് ചെയ്താൽ താങ്കൾ വായ്ക്കാൻ ഉപയോഗിക്കുന്ന ഭാഷയും എഴുതാൻ ഉപയോഗിക്കുന്ന ഭാഷയും മാറ്റാം. ഉപയോക്താക്കളുടെ നിലവിലെ സ്ഥലമനുസരിച്ചു് തെരഞ്ഞെടുക്കാനുള്ള ഭാഷകളുടെ ആദ്യപട്ടിക തരുന്നതായിരിക്കും. എഴുതാനുള്ള ഉപകരണങ്ങളും ഫോണ്ടുകളും ഉപയോക്താക്കള്‍ക്കു തെരഞ്ഞെടുക്കാവുന്നതാണു്. ലോഗിന്‍ ചെയ്ത ഉപയോക്താക്കള്‍ക്കു സമ്പര്‍ക്കമുഖത്തിന്റെ ഭാഷ തെരഞ്ഞെടുക്കാവുന്നതാണു്.

കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എൽ.എസിന്റെ കുറിച്ചുള്ള പേജ് അല്ലെങ്കിൽ സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ കാണുക.